പൊതു ആരോഗ്യരംഗം മരണമുക്തമാക്കുവാന്‍ രാജാവിനോട് അഭ്യര്‍ത്ഥിക്കുന്നു; പരിഹാസവുമായി ബിജെപി നേതാവ് ആര്‍ എസ് രാജീവ്

Update: 2025-11-09 09:10 GMT

തിരുവനന്തപുരം: എസ് എ ടി ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്ന ശിവപ്രിയ മരിച്ച സംഭവം അതീവ ഗൗരവകരമെന്ന് ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ആര്‍ എസ് രാജീവ്. കഴിഞ്ഞ 2 ദിവസത്തിനുള്ളില്‍ രണ്ട് മരണങ്ങളാണ് പൊതു ആരോഗ്യ മേഖലയില്‍ നടന്നിട്ടുള്ളത്. മരണം സംഭവിക്കുമ്പോള്‍ അന്വേഷണം പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍ അല്ല ജനങ്ങള്‍ക്ക് ആവശ്യം.

പൊതു ആരോഗ്യ രംഗം പാടെ തകര്‍ന്നിരിക്കുകയാണ് രാജാവിന് മുതലാളിത്വ ആശുപത്രികള്‍ ഉണ്ട് പ്രജകള്‍ക്ക് രാജാവിന്റെ അറിവ് കെട്ട മാധ്യമ വൈദ്യന്‍ മാത്രമാണ് ഉള്ളത് എന്ന് രാജാവ് മനസ്സിലാക്കുക. ആരോഗ്യ വകുപ്പ് മന്ത്രിയെ മാറ്റി കഴിവുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ ഏല്‍പ്പിക്കുവാന്‍ മുഖ്യമന്ത്രി തയ്യാറാകണം. അരോഗ്യ മേഖലയില്‍ ചികില്‍സ അല്ല നല്‍കുന്നത് മറിച്ച് മരമാണ് നല്‍കുന്നത്. പാവങ്ങളെ കൊല്ലുവാന്‍ എന്തിനാണ് ജനങ്ങളടെ ചിലവില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ എന്നും രാജീവ് ചോദിക്കുന്നു.

Tags:    

Similar News