കോഴിക്കോട് നിര്‍മാണ പ്രവര്‍ത്തനത്തിനിടെ മതിലിടിഞ്ഞു വീണ് അപകടം; നാലു പേര്‍ക്ക് പരിക്ക്

Update: 2025-11-11 10:50 GMT

കോഴിക്കോട്: കോഴിക്കോട് നിര്‍മാണ പ്രവര്‍ത്തനത്തിനിടെ മതിലിടിഞ്ഞു വീണ് അപകടം. നാല് പേര്‍ക്ക് പരിക്കേറ്റു. ഡ്രെയ്‌നേജ് നിര്‍മാണത്തിനായി മണ്ണെടുക്കുന്നതിനിടെയാണ് അപകടം.

ഫറൂഖ് ചുങ്കത്ത് സ്വകാര്യ വ്യക്തിയുടെ വീടിനോട് ചേര്‍ന്നുള്ള മതിലാണ് ഇടിഞ്ഞുവീണത്. നിര്‍മാണ തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. പൊലീസും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Similar News