ആലുവ മുട്ടം മെട്രോ സ്റ്റേഷനില്‍ യുവതിക്ക് ഭര്‍ത്താവിന്റെ കുത്തേറ്റു; പ്രതി കസ്റ്റഡിയില്‍

Update: 2025-12-28 06:54 GMT

കൊച്ചി: കൊച്ചി മെട്രോയുടെ ആലുവ മുട്ടം സ്റ്റേഷനില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ചങ്ങമ്പുഴ നഗര്‍ സ്വദേശി നീതുവിനാണ് പരിക്കേറ്റത്. സംഭവത്തില്‍ ഭര്‍ത്താവ് മഹേഷിനെ മെട്രോ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രിയോടെയാണ് സ്റ്റേഷനില്‍ വെച്ച് ദാരുണമായ സംഭവം അരങ്ങേറിയത്. മഹേഷും നീതുവും തമ്മിലുണ്ടായ രൂക്ഷമായ വാക്കുതര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടെ മഹേഷ് കൈവശമുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് നീതുവിനെ കുത്തുകയായിരുന്നു.

പരിക്കേറ്റ നീതുവിനെ ഉടന്‍ തന്നെ കളമശേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നീതു അപകടനില തരണം ചെയ്തതായാണ് വിവരം. സംഭവത്തില്‍ മെട്രോ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Similar News