മാലിയില്‍ തമിഴ്നാട്ടില്‍ നിന്നുള്ള അഞ്ച് ഇന്ത്യന്‍ തൊഴിലാളികളെ അജ്ഞാത സായുധ സംഘങ്ങള്‍ തട്ടിക്കൊണ്ടുപോയ സംഭവം; ആശങ്ക പ്രകടിപ്പിച്ച് മന്ത്രിക്ക് ഡോ. ജോണ്‍ ബ്രിട്ടാസിന്റെ കത്ത്
By : സ്വന്തം ലേഖകൻ
Update: 2025-11-11 10:57 GMT
ന്യൂഡല്‍ഹി: പശ്ചിമ ആഫ്രിക്കയിലെ മാലിയില്‍ തമിഴ്നാട്ടില്‍ നിന്നുള്ള അഞ്ച് ഇന്ത്യന്‍ തൊഴിലാളികളെ അജ്ഞാത സായുധ സംഘങ്ങള്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന് കത്ത് നല്കി.
സാധ്യമായ എല്ലാ നയതന്ത്ര, സുരക്ഷാ നടപടികളും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ജോണ്‍ ബ്രിട്ടാസ് കത്തില്‍ ആവശ്യപ്പെട്ടു. മാലി സര്‍ക്കാരുമായും ബന്ധപ്പെട്ട ഏജന്‍സികളുമായും ഏകോപിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നയതന്ത്ര ശ്രമങ്ങള്‍ ആരംഭിക്കണം. വിഷയം അതീവ മുന്‍ഗണനയോടെ ഏറ്റെടുത്ത്, പൗരന്മാരെ അടിയന്തിരമായി തിരിച്ചെത്തിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.