ഹണിട്രാപ്പ് കേസിലെ പ്രതി എംഡിഎംഎയുമായി അറസ്റ്റില്‍; പിടിയിലായത് ജാതിയേരി സ്വദേശി അജ്മല്‍
ഹണിട്രാപ്പ് കേസിലെ പ്രതി എംഡിഎംഎയുമായി അറസ്റ്റില്‍
By : സ്വന്തം ലേഖകൻ
Update: 2025-11-18 04:06 GMT
വളയം: ഹണിട്രാപ്പ് കേസിലെ പ്രതി എംഡിഎംഎ യുമായി അറസ്റ്റില്‍. ചോമ്പാല്‍ പോലീസ് സ്റ്റേഷനില്‍ ഹണി ട്രാപ്പ് കേസില്‍ അകപ്പെട്ട് പോലീസ് അന്വേഷിക്കുന്ന ജാതിയേരി സ്വദേശി മാന്താറ്റില്‍ അജ്മല്‍ എന്ന ചാമ അജ്മല്‍ (30) ആണ് എംഡിഎംഎയുമായി പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നാദാപുരം ഡിവൈഎസ്പിയുടെ സ്ക്വാഡും വളയം പോലീസും അജ്മല്‍ താമസിക്കുന്ന മാന്താറ്റില്‍ വീട്ടില്‍ ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയില്‍ കിടക്കയ്ക്കടിയിലായി 0.610 ഗ്രാം എംഡിഎംഎ വില്‍പ്പനയ്ക്കായി സൂക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.