തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തെരുവ് നായയുടെ കടിയേറ്റു; യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പരുക്ക്
By : സ്വന്തം ലേഖകൻ
Update: 2025-11-19 15:18 GMT
ചേര്‍ത്തല: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് തെരുവ് നായയുടെ കടിയേറ്റു. ചേര്‍ത്തല നഗരസഭ പതിനഞ്ചാം ചക്കരക്കുളം വാര്‍ഡില്‍ മത്സരിക്കുന്ന ഹരിതയ്ക്കാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാമ്പല ഭാഗത്ത് വച്ച് തെരുവുനായയുടെ കടിയേറ്റത്. കൈകളുടെ മുകള്‍ ഭാഗത്താണ് കടിയേറ്റത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.