തൃശൂര്‍ മൃഗശാലയില്‍ കടുവയെ കൂട്ടില്‍ ചത്ത നിലയില്‍ കണ്ടെത്തി; മരിച്ചത് ഹൃഷിരാജ് എന്ന ആണ്‍ കടുവ

Update: 2025-11-23 08:38 GMT

തൃശൂര്‍: തൃശൂര്‍ മൃഗശാലയില്‍ കടുവയെ കൂട്ടില്‍ ചത്ത നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാത്രിയാണ് കടുവ ചത്തത്. മൃഗശാലയിലെ ഹൃഷിരാജ് എന്ന ആണ്‍ കടുവയാണ് ചത്തത്. മൂന്നുമാസത്തോളമായി പ്രത്യേക പരിചരണം നല്‍കി വരികയായിരുന്നു.

തീര്‍ത്തും ചലനശേഷിയില്ലാതായ കടുവയ്ക്കു നേരിട്ട് വായില്‍ ഭക്ഷണം വച്ചുകൊടുത്തു ഫീഡിംഗ് നടത്തുകയായിരുന്നു. ശനിയാഴ്ച ഭക്ഷണം കഴിക്കാതിരുന്ന ഷിരാജ് രാത്രിയോട് കൂടി ചത്തു.ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി മറ്റു നടപടികള്‍ സ്വീകരിക്കുമെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു.

2015 ലാണ് വയനാട്ടിലെ കാട്ടികുളത്തു വച്ചു കടുവയെ പിടികൂടുന്നത്. ഈ സമയം, ഉദ്ദേശം 15 വര്‍ഷം പ്രായം കണക്കാക്കിയ കടുവയ്ക്കു ഇപ്പോള്‍ ഏകദേശം ഉദ്ദേശം 25 വയസുണ്ട്

Similar News