എഞ്ചിന്‍ ഓഫായി കാര്‍ നിന്നു; വഴിയില്‍ നിന്നെത്തിയ യുവാവ് യുവതിയേയും കുടുംബത്തേയും ആക്രമിച്ചു: യുവാവിനെ അറസ്റ്റ് ചെയ്ത് പോലിസ്
എഞ്ചിന്‍ ഓഫായി കാര്‍ നിന്നു; വഴിയില്‍ നിന്നെത്തിയ യുവാവ് യുവതിയേയും കുടുംബത്തേയും ആക്രമിച്ചു
തിരുവനന്തപുരം: കാര്‍ യാത്രികരായ കുടുംബത്തെ അക്രമിച്ച യുവാവ് അറസ്റ്റില്‍. കാര്‍ ഓടിച്ചിരുന്ന യുവതിയുടെ പരാതിയില്‍ പിരപ്പന്‍കോട് അജി വിലാസത്തില്‍ അജിയാണ് (45) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് പുത്തന്‍പാലം റോഡില്‍ പിരപ്പന്‍കോട് വച്ചായിരുന്നു സംഭവം .യുവതിയും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. യുവതിയാണ് കാര്‍ ഓടിച്ചിരുന്നത്. ജംഗ്ഷനിലെത്തിയപ്പോള്‍ എന്‍ജിന്‍ ഓഫായി കാര്‍ നിന്നു. ഇതോടെ റോഡരുകില്‍ നില്‍ക്കുകയായിരുന്ന പ്രതി കാറില്‍ അടിച്ച് ബഹളം വയ്ക്കുകയും അസഭ്യം വിളിക്കുകയുംചെയ്തു.
ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യുവതിയെയും കാറിലുണ്ടായിരുന്ന മക്കളെയും യുവതിയുടെ സഹോദരിയെയും മര്‍ദ്ദിക്കുകയായിരുന്നു. കന്യാകുളങ്ങര സിഎച്ച്‌സിയില്‍ ചികിത്സ തേടിയ യുവതി വെഞ്ഞാറമൂട് പൊലീസില്‍ പരാതി നല്‍കി.പിന്നാലെ പൊലീസ് പ്രതിയെ പിടികൂടുകയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.