പരിക്കേറ്റ ജി സുധാകരനെ ആശുപത്രിയിലെത്തി മന്ത്രി സജി ചെറിയാന് സന്ദര്‍ശിച്ചു; സുധാകരന് ശസ്ത്രക്രിയ
By : സ്വന്തം ലേഖകൻ
Update: 2025-11-23 08:59 GMT
ആലപ്പുഴ: വീട്ടിലെ കുളിമുറിയില്‍ തെന്നിവീണ് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മുതിര്‍ന്ന സിപിഐ എം നേതാവ് ജി സുധാകരനെ മന്ത്രി സജി ചെറിയാന് സന്ദര്‍ശിച്ചു. അപകട വിവരങ്ങള്‍ തിരക്കി പതിനഞ്ച് മിനിറ്റോളം ആശുപത്രിയില്‍ ചിലവഴിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്.
ഇന്നലെയാണ് ശുചിമുറിയില്‍ വഴുതി വീണ് ജി സുധാകരനെ പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാലിന് ഒന്നില്‍കൂടുതല്‍ ഒടിവുകളുള്ളതിനാല് ശസ്ത്രക്രിയ നടത്തി.