മന്ത്രിമാര്‍ അറിയാതെ ശബരിമല സ്വര്‍ണ്ണക്കൊള്ള നടക്കില്ലെന്ന് മുരളീധരന്; കടകംപള്ളിയേയും വാസവനേയും ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ്
By : സ്വന്തം ലേഖകൻ
Update: 2025-11-23 09:05 GMT
തിരുവനന്തപുരം: മന്ത്രിമാര്‍ അറിയാതെ ശബരിമല സ്വര്‍ണ്ണക്കൊള്ള നടക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്കും ഇപ്പോഴത്തെ ദേവസ്വം മന്ത്രി മന്ത്രി വി.എന്‍.വാസവനിലേക്കും അന്വേഷണം എത്തുമെന്നും മുരളീധരന് പറഞ്ഞു.
ഹൈക്കോടതി നിരീക്ഷണം ഉള്ളതിനാലാണ് അന്വേഷണം ഇത്രയൊക്കെ എത്തിയത്. ഇല്ലെങ്കില്‍ നേരത്തെ അന്വേഷണം ആവിയായി പോകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസെന്നും ഭക്തര്‍ക്ക് ഒപ്പമാണെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
ദേവസ്വം ബോര്‍ഡ് മുന്‍പ്രസിഡന്റെ എ. പത്മകുമാര്‍ പലതും വിളിച്ച് പറയുമെന്ന് പലരും ഭയപ്പെടുന്നു. അതിനാലാണ് പത്മകുമാറിന്റെ കാര്യത്തില്‍ പാര്‍ട്ടി നിലപാട് എടുക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു.