പുന്നമടയില്‍ ഹൗസ്ബോട്ടിന് തീപിടിച്ചു; വിനോദസഞ്ചാരികളെ പുറത്തിറക്കി; തീയണക്കാന്‍ ശ്രമം തുടരുന്നു

Update: 2025-11-23 09:09 GMT

ആലപ്പുഴ: ആലപ്പുഴ പുന്നമടയില്‍ ഹൗസ്ബോട്ടിന് തീപിടിച്ചു. പുന്നമട സ്റ്റാര്‍ട്ടിങ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. ആര്‍ക്കും പരുക്കില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. യാത്ര ആരംഭിക്കും മുന്‍പാണ് അപകടമുണ്ടായത്. രണ്ട് വിനോദസഞ്ചാരികളെ സുരക്ഷിതമായി പുറത്തിറക്കി. ബാറ്ററിയില്‍ നിന്ന് ലീക്ക് ഉണ്ടായതാണ് അപകട കാരണമെന്ന് സംശയം.ഹൗസ്ബോട്ടിന്റെ ഉള്ളില്‍ അപകടകരമായി ഗ്യാസ് സിലിണ്ടറുണ്ടെന്നാണ് വിവരം. സിലിണ്ടര്‍ മര്‍ദ്ദം മൂലം പൊട്ടിതെറിക്കാന്‍ സാധ്യതയുള്ള നിലയിലാണ്.

Similar News