പ്രണയം വീട്ടുകാര്‍ എതിര്‍ത്തു; പാക് അതിര്‍ത്തി കടന്ന് ഒളിച്ചോടി എത്തിയ കമിതാക്കളെ പിടികൂടി ബിഎസ്എഫ്: കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ചോദ്യം ചെയ്യല്‍ തുടരുന്നു

പാക് അതിര്‍ത്തി കടന്ന് ഒളിച്ചോടി എത്തിയ കമിതാക്കളെ പിടികൂടി ബിഎസ്എഫ്

Update: 2025-11-26 00:38 GMT

ഗുജറാത്ത് പാകിസ്താനില്‍ നിന്ന് ഒളിച്ചോടിയെത്തിയ കമിതാക്കള്‍ അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ ബിഎസ്എഫ് പിടികൂടി പൊലീസിന് കൈമാറി. പോപത് കുമാര്‍ (24), ഗൗരി (20) എന്നിവരെയാണ് ബിഎസ്എഫ് പിടികൂടിയത്. അതിര്‍ത്തിയില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെയുള്ള മിഥി എന്ന ഗ്രാമത്തില്‍ നിന്നുള്ളവരാണ് ഇരുവരും.

ഇരുവരും തമ്മിലുള്‌ല വിവാഹത്തെ വീട്ടുകാര്‍ എതിര്‍ത്തതോടെ ഒളിച്ചോടുക ആയിരുന്നു. രാത്രി മുഴുവന്‍ നടന്നാണ് ഇവര്‍ അതിര്‍ത്തിയിലെത്തിയത്. വീട്ടുകാര്‍ എതിര്‍ത്തതിനാലാണ് ഒളിച്ചോടിയതെന്ന് ഇവര്‍ പൊലീസിനോടു പറഞ്ഞു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഇരുവരെയും ഭുജിലെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ 2 മാസത്തിനുള്ളിലുണ്ടായ സമാനമായ രണ്ടാമത്തെ സംഭവമാണിതെന്ന് പൊലീസ് പറഞ്ഞു. ഒക്ടോബര്‍ 8ന് സിന്ധ് പ്രവിശ്യയില്‍ നിന്നുള്ള താര രണ്‍മാല്‍ ഭില്‍ എന്ന യുവാവിനെയും മീന എന്ന യുവതിയെയും ഇതുപോലെ പൊലീസ് പിടികൂടിയിരുന്നു.

Tags:    

Similar News