പൊയ്യമലയില്‍ കൂട്ടില്‍ കെട്ടിയിരുന്ന പോത്തിനെ കടുവ കൊന്നു തിന്നു; കൊട്ടിയൂരില്‍ കടുവ ഭീതി ശക്തം
By : സ്വന്തം ലേഖകൻ
Update: 2025-12-02 06:30 GMT
കേളകം: കൊട്ടിയൂര്‍ പഞ്ചായത്ത് പൊയ്യമലയില്‍ കൂട്ടില്‍ കെട്ടിയിരുന്ന പോത്തിനെ കടുവ കൊന്നു തിന്നു. പൊയ്യമല സ്വദേശി കുരിശുമൂട്ടില്‍ ജോര്‍ജിന്റെ പോത്തിനെയാണ് കടുവ കൊന്നുതിന്നത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. പ്രദേശത്ത് മുന്‍പും പുലിയുടെയും കടുവയുടെയും സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ള പ്രദേശമാണ്. പലതവണ വനംവകുപ്പിനോട് കൂടു സ്ഥാപിച്ച് വന്യജീവിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇന്നുതന്നെ കൂട് സ്ഥാപിച്ച് കടുവയെ പിടികൂടിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം നടത്തുമെന്ന് കര്‍ഷക സംഘടനകള്‍ പറയുന്നു.