കണ്ടെടുത്തത് കൊക്കൈനും എല്‍എസ്ഡി സ്റ്റാമ്പും അടക്കമുള്ള മയക്കു മരുന്ന്; ആലപ്പുഴയില്‍ റവന്യൂ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍
മയക്കുമരുന്നുമായി റവന്യൂ ഇന്‍സ്‌പെക്ടർ ഉള്‍പ്പെടെ 3 പേര്‍ പിടിയിൽ
By : സ്വന്തം ലേഖകൻ
Update: 2025-12-05 00:16 GMT
ആലപ്പുഴ: മയക്കുമരുന്നുകളുമായി റവന്യൂ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്നു പേരെ പോലിസ് അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ താലൂക്കിലെ റവന്യൂ ഇന്‍സ്പെക്ടര്‍ ആലപ്പുഴ മുനിസിപ്പല്‍ കൊറ്റംകുളങ്ങര മാളിയേക്കല്‍ചിറ സജേഷ് (50), കോട്ടയം കോടിമത കായിശ്ശേരി എബ്രഹാം മാത്യു (56), കോഴിക്കോട് ചേവായൂര്‍ വളപ്പില്‍ചിറ അമല്‍ദേവ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 20 ഗ്രം കൊക്കൈന്‍, 4 എല്‍.എസ്.എഡി സ്ട്രിപ്പ്, 3 ക്വിപ്പിന്‍ സ്ട്രിപ് എന്നിവ പിടികൂടി.