പാകിസ്താനു വേണ്ടി ചാരപ്പണി ചെയ്തു; മുന്‍ സൈനികനും യുവതിയും അറസ്റ്റില്‍
പാകിസ്താനു വേണ്ടി ചാരപ്പണി ചെയ്തു; മുന്‍ സൈനികനും യുവതിയും അറസ്റ്റില്‍
അഹമ്മദാബാദ്: പാകിസ്താനു വേണ്ടി ചൈരപ്പണി നടത്തിയ മുന്‍ സൈനികനെയും യുവതിയേയും ഗുജറാത്ത് ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു. സൈനികരുടെ വിവരങ്ങള്‍ പാകിസ്താന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതിനാണ് ഇരുവരേയും പിടികൂടിയത്.
സൈനിക നീക്കങ്ങളും ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങളും പങ്കുവച്ചതിനാണു ബിഹാര്‍ സ്വദേശി അജയ്കുമാര്‍ സിങ് (47) ഗോവയില്‍ അറസ്റ്റിലായത്. അതേസമയം ഹണിട്രാപ്പിലൂടെ സൈനിക ഉദ്യോഗസ്ഥരെ കുടുക്കിയതിനാണ് യുപി സ്വദേശിനി റാഷ്മണി പാല്‍ (35) ദാമനില്‍ പിടിയിലായത്.
2022 ല്‍ സൈന്യത്തില്‍നിന്നു വിരമിച്ചശേഷം അജയ്കുമാര്‍ സിങ് ഗോവയിലെ ഡിസ്റ്റിലറിയില്‍ കാവല്‍ക്കാരനായി ജോലിചെയ്യുകയായിരുന്നു. പാക്ക് ഇന്റലിജന്റ്‌സ് ഓഫിസര്‍ അംഗിത ശര്‍മയ്ക്കാണ് ഇയാള്‍ വിവരങ്ങള്‍ കൈമാറിയത്. കരസേനാ സുബേദാറായി നാഗാലാന്‍ഡില്‍ ജോലി ചെയ്യുന്നകാലം മുതല്‍ ഇവരുമായി അടുപ്പമുണ്ടായിരുന്നു. പ്രിയ ഠാക്കൂര്‍ എന്ന കള്ളപ്പേരിലാണ് റാഷ്മണി പാല്‍ സൈനിക ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വിവരങ്ങള്‍ ശേഖരിച്ചത്.