അതിരപ്പിള്ളിയില്‍ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു; മരിച്ചത് അതിരപ്പിള്ളി തൈക്കൂടന്‍ സുബ്രന്
By : സ്വന്തം ലേഖകൻ
Update: 2025-12-08 09:07 GMT
തൃശൂര്‍: അതിരപ്പിള്ളിയില്‍ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. അതിരപ്പിള്ളി തൈക്കൂടന്‍ സുബ്രന് (75) ആണ് മരിച്ചത്. രാവിലെ ചായകുടിക്കാനായി ജംഗ്ഷനിലേക്ക് പോകുകയായിരുന്നു സുബ്രന്. ഇതിനിടെ കാട്ടാനക്കൂട്ടത്തിനിടയില് പെടുകയായിരുന്നു.
അതിരപ്പിള്ളിയില്‍ തുമ്പിക്കൈയില്ലാത്ത കാട്ടാനക്കുട്ടി മുന്‍പ് ഏറെ വാര്‍ത്തകളില്‍ വന്നതാണ്. ഇതിനൊപ്പമുണ്ടായിരുന്ന കാട്ടാനയാണ് സുബ്രനെ ആക്രമിച്ചത്. ഏഴ് കാട്ടാനകളാണ് ഈ കൂട്ടത്തില്‍ ഉണ്ടായിരുന്നത് എന്നാണ് നാട്ടുകാര്‍ അറിയിക്കുന്നത്.