എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വിരല്‍ കടിച്ച് മുറിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ബന്ധു; കൈയില്‍ ആഴത്തില്‍ മുറിവേറ്റ സ്ഥാനാര്‍ത്ഥി ആശുപത്രിയില്‍

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വിരല്‍ കടിച്ച് മുറിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ബന്ധു

Update: 2025-12-09 04:13 GMT

ല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വിരല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ബന്ധു കടിച്ചു മുറിച്ചു. തൃക്കാക്കരയിലാണ് സംഭവം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.സി.മനൂപിന് നേരെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ബന്ധു ആക്രമണംനടത്തിയത്.

മനൂപ് വീടിനു മുന്നിലെ ബൂത്ത് ഓഫീസിന് സമീപം തിരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്തി പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്ന സമയത്ത് മദ്യലഹരിയില്‍ ആയിരുന്ന പ്രതി ആക്രമിച്ചു എന്നാണ് എല്‍ഡിഎഫിന്റെ ആരോപണം. തുടര്‍ന്ന് ഇരുവരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. മനൂപിന്റെ വലത് കൈയിലെ തള്ളവിരലില്‍ ആഴത്തിലുള്ള മുറിവുണ്ട്. അടിവയറിനും മര്‍ദ്ദനമേറ്റു.

പരുക്കേറ്റ മുറിവേറ്റ മനൂപ് തൃക്കാക്കര സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയതു.

Tags:    

Similar News