വഞ്ചിയൂരില്‍ സംഘര്‍ഷം; കള്ളവോട്ട് ചൂണ്ടിക്കാട്ടിയതിന് സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി

Update: 2025-12-09 13:00 GMT

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പോളിങ് നടക്കുന്നതിനിടെ വഞ്ചിയൂരില്‍ ഉണ്ടായ സംഘര്‍ഷത്തിന് പിന്നാലെ പരാതി. കള്ളവോട്ട് ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിയ ബി.ജെ.പി പ്രവര്‍ത്തകരെ സി.പി.എം ട്രാന്‍സ്ജെന്‍ഡര്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്നാണ് പരാതി. സി.പി.എം വ്യാപകമായി കള്ളവോട്ട് ചെയ്തെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയായിരുന്നു സംഘര്‍ഷം. മര്‍ദ്ദനമേറ്റതിന് പിന്നാലെ ബി.ജെ.പി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തി ഇരുന്ന് പ്രതിഷേധിച്ചു.

കള്ളവോട്ട് നടന്നെന്നാണ് ആരോപിച്ച് ബി.ജെ.പി റീ പോളിങ് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സി.പി.എമ്മിന് അനുകൂലമായി വോട്ടര്‍ പട്ടികയില്‍ നിന്നും ആളുകളെ കൂട്ടത്തോടെ വെട്ടിമാറ്റിയെന്നും ചേര്‍ത്തെന്നും നേരത്തേ കോണ്‍ഗ്രസും ബി.ജെ.പിയുമാണ് ആരോപിച്ചിരുന്നു. വഞ്ചിയൂരില്‍ താമസിക്കാത്ത ആളുകളെ പുറത്തുനിന്ന് കൊണ്ടുവന്ന് വോട്ടേഴ്‌സ് ലിസ്റ്റില്‍ ചേര്‍ത്തെബി.ജെ.പി ആരോപണം. എന്നാല്‍ സി.പി.എം ഈ ആരോപണം തള്ളിയിട്ടുണ്ട്.

വഞ്ചിയൂരില്‍ സി.പി.എം ട്രാന്‍സ്ജെന്‍ഡര്‍ പ്രവര്‍ത്തകര്‍ ബി.ജെ.പി പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് മര്‍ദനമേറ്റ ബി.ജെ.പി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധം നടത്തി. പരാതി നല്‍കുകയാണെങ്കില്‍ മാത്രമേ തങ്ങള്‍ കേസെടുക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

കള്ളവോട്ട് ചെയ്യുന്നതിനായി പൊലീസ് സി.പി.എമ്മിന് ഒത്താശ ചെയ്തുകൊടുക്കുകയാണന്നും ഗുണ്ടായിസത്തോടെയാണ് തെരഞ്ഞെടുപ്പ് നടത്തുന്നതെന്നും വഞ്ചിയൂര്‍ റീപോളിങ് നടത്തണമെന്നും ബി.ജെ.പി പ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു.

Similar News