ലിഫ്റ്റിൽ പണിയെടുക്കവേ ഷോക്കേറ്റ് അപകടം; ഒമാനിൽ മലയാളി യുവാവിന് ദാരുണാന്ത്യം; വേദനയോടെ കുടുംബം
By : സ്വന്തം ലേഖകൻ
Update: 2026-01-10 16:25 GMT
മസ്‌കത്ത്: ഒമാനിൽ ജോലിക്കിടെ മലയാളി യുവാവ് ഷോക്കേറ്റ് മരിച്ചു. തിരുവനന്തപുരം തിരുപുറം സ്വദേശി തവവില വീട്ടിൽ സുരേന്ദ്രന്റെ മകൻ ഷിജോ (30) ആണ് മസ്‌കത്തിനടുത്തുള്ള അൽ ഖൂദിൽ വെച്ച് മരിച്ചത്. ലിഫ്റ്റ് ടെക്‌നിഷ്യനായി ജോലി ചെയ്തുവരികയായിരുന്ന ഷിജോയ്ക്ക് ജോലിസ്ഥലത്ത് വെച്ചാണ് വൈദ്യുതാഘാതമേറ്റത്.
അപകടത്തിൽപ്പെട്ട ഷിജോയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശകുന്തള കുമാരിയാണ് ഷിജോയുടെ മാതാവ്. നിലവിൽ മൃതദേഹം മസ്‌കത്തിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തുടർനടപടികൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.