'ചിലര്‍ക്ക് കുഴലപ്പമാണ് ഇഷ്ടവിഭവം; രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും വന്ന് കഴിക്കണം'; സിപിഎമ്മിനെ ട്രോളി മാത്യു കുഴല്‍നാടന്‍
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സിപിഎമ്മിനെ ട്രോളി മാത്യു കുഴല്‍നാടന്‍. യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയം പ്രമാണിച്ച് ഇന്ന് വൈകിട്ട് 7.00 മണിക്ക് ആഹ്ലാദ പ്രകടനത്തിന് ശേഷം മൂവാറ്റുപുഴയില്‍ കുഴലപ്പം വിതരണം ചെയ്യുന്നതാണെന്നും രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും വന്ന് കഴിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നുവെന്നും മാത്യു കുഴല്‍നാടന്‍ പറയുന്നു. മൂവാറ്റുപുഴയിലെ ചിലര്‍ക്ക് കുഴലപ്പമാണ് ഇഷ്ടവിഭവം എന്നതുകൊണ്ടാണ് ഈ പലഹാരം ആക്കിയതെന്നും കുഴല്‍നാടന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
അതേസമയം, നാലര പതിറ്റാണ്ടായി കൈയിലുണ്ടായിരുന്ന തിരുവനന്തപുരം കോര്‍പറേഷനും ഒരിക്കലും കൈവിടില്ലെന്ന് കരുതിയ കൊല്ലം കോര്‍പറേഷനും ഉള്‍പ്പെടെ നഷ്ടമാക്കിയ എല്‍ഡിഎഫിന് തദ്ദേശ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയുണ്ടായത്. 13 നഗരസഭകളിലും 213 പഞ്ചായത്തുകളിലും ഭരണം നഷ്ടമായത് പാര്‍ട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ചു.
അതേസമയം, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്താകെ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആ രീതിയിലുള്ള മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിന്റെ കാരണങ്ങള്‍ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകള്‍ വരുത്തി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.