പത്തനംതിട്ട നഗരസഭയില്‍ എല്‍ഡിഎഫ് ഭരണംപിടിക്കുമെന്ന് പന്തയംവെച്ചു; ഫലം വന്നപ്പോള്‍ തോറ്റ് തുന്നംപാടി; പരസ്യമായി മീശവടിച്ച് സിപിഎം പ്രവര്ത്തകന്
By : സ്വന്തം ലേഖകൻ
Update: 2025-12-13 16:23 GMT
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പരസ്യമായി മീശവടിച്ച് ഒരു സിപിഎം പ്രവര്ത്തകന്. പന്തയത്തില്‍ തോറ്റതിനെ തുടര്‍ന്നാണ് മീശവടിച്ചത്. പത്തനംതിട്ട നഗരസഭയില്‍ എല്‍ഡിഎഫ് ഭരണപിടിക്കുമെന്നായിരുന്നു സിപിഎം പ്രവര്ത്തകന് ബാബു വര്‍ഗീസിന്റെ ആത്മവിശ്വാസം. എല്‍ഡിഎഫ് ഭരണംപിടിക്കുമെന്നും അല്ലെങ്കില്‍ മീശ വടിക്കുമെന്നാണ് ബാബു യുഡിഎഫ് പ്രവര്‍ത്തകനായ ഉണ്ണി മാലയത്തിനോട് പന്തയംവെച്ചിരുന്നത്. ഫലം വന്നതോടെ കനത്ത തോല്‍വിയാണ് പാര്‍ട്ടിക്കുണ്ടായത്. തോറ്റാല്‍ മീശ വടിക്കുമെന്നായിരുന്നു പന്തായം. ഫലം വന്നതിന് പിന്നാലെ പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷനില്‍ വച്ച് പരസ്യമായി മീശവടിക്കുകയായിരുന്നു ബാബു വര്‍ഗീസ്.