സ്‌കൂട്ടറിന്റെ മുന്‍വശത്ത് സൂക്ഷിച്ച പടക്കശേഖരത്തിലേക്ക് തീ പടര്‍ന്നു; വിജയാഹ്‌ളാദത്തിനിടെ പൊട്ടിത്തെറിച്ചു; ശരീരത്തിലേക്ക് തീപടര്‍ന്ന് യുവാവിന് ദാരുണാന്ത്യം

Update: 2025-12-13 15:54 GMT

മലപ്പുറം: മലപ്പുറത്ത് വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടിച്ചതിന് പിന്നാലെ തീപടര്‍ന്നുപിടിച്ച് യുവാവിന് ദാരുണാന്ത്യം. പെരിയമ്പലം പലേക്കോടന്‍ മൊയ്തീന്‍കുട്ടിയുടെ മകന്‍ ഇര്‍ഷാദ് (27) ആണ് മരിച്ചത്. കൊണ്ടോട്ടി ചെറുകാവിലാണ് സംഭവമുണ്ടായത്. ഒന്‍പതാം വാര്‍ഡ് പെരിയമ്പലത്തെ വിജയാഹ്ലാദ ആഘോഷത്തിനിടെയാണ് അപകടമുണ്ടായത്. സ്‌കൂട്ടറില്‍ സൂക്ഷിച്ച പടക്കത്തിലേക്ക് തീ പടര്‍ന്നുപിടിക്കുകയായിരുന്നു. സ്‌കൂട്ടറിന് സമീപമുണ്ടായിരുന്ന ഇര്‍ഷാദിന്റെ ശരീരത്തിലേക്ക് തീപടര്‍ന്ന് പിടിച്ചു. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.

ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. നിലവില്‍ മൃതശരീരം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇത് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Similar News