പ്രാദേശികമായ ചില പ്രശ്നങ്ങളുണ്ടായിട്ടുണ്ട്; എവിടെയാണ് പിശക് പറ്റിയതെന്ന് പഠിച്ച് അത് തിരുത്തും; സിപിഎം തിരുവനന്തപുരത്ത് വിശകലനത്തിന്
By : സ്വന്തം ലേഖകൻ
Update: 2025-12-14 06:39 GMT
തിരുവനന്തപുരം: അപ്രതീക്ഷിതമായ പരാജയമാണ് തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫിനുണ്ടായതെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി ജോയി പറഞ്ഞു. അടിത്തറയില്‍ യാതൊരു കോട്ടവും തട്ടിയിട്ടില്ല.
യുഡിഎഫുമായി 42,000ല്‍ അധികം വോട്ടിന്റെ വ്യത്യാസമുണ്ട് എല്‍ഡിഎഫിന്. കോര്പറേഷന് ഭരണത്തിനെതിരായ വലിയ വികാരമുണ്ടായിരുന്നില്ല. അഴിമതിയോ ക്രമക്കേടോ ഇല്ലാത്ത ഭരണമായിരുന്നു. പ്രാദേശികമായ ചില പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. എവിടെയാണ് പിശക് പറ്റിയതെന്ന് പഠിച്ച്, അത് തിരുത്തും. ജനങ്ങളുമായി കൂടുതല്‍ അടുത്ത് ഇടപെഴകുന്നതിനുള്ള സന്ദര്ഭമുണ്ടാക്കുമെന്നും ജോയി പറഞ്ഞു.