ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയിലും പ്രചാരണത്തില്‍ സജീവമായി; ഇടവക്കോട് വാര്‍ഡില്‍ നിന്ന് മത്സരിച്ചെങ്കിലും 26 വോട്ടിന് പരാജയപ്പെട്ടു; തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിആര്‍ സുനി അന്തരിച്ചു

Update: 2025-12-14 06:46 GMT

തിരുവനന്തപുരം: തലസ്ഥാനത്ത് മുന്‍ യുഡിഎഫ് കൗണ്‍സിലറും ഇത്തവണത്തെ സ്ഥാനാര്‍ഥിയുമായിരുന്ന വി.ആര്‍. സിനി അന്തരിച്ചു.

സിഎംപി നേതാവായ സിനി ഇക്കുറി ഇടവക്കോട് വാര്‍ഡില്‍ നിന്ന് മത്സരിച്ചെങ്കിലും 26 വോട്ടിന് പരാജയപ്പെട്ടു. തെരഞ്ഞെടുപ്പിന്റെ ഫലം വന്നതിന്റെ പിറ്റേ ദിവസമാണ് അന്ത്യം. ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയിലും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നു സിനി. ശ്രീകാര്യം ഇളംകുളത്തുള്ള കുടുംബവീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടന്‍തന്നെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരിച്ചു. സിനിയുടെ മരണത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ.എസ്. ശബരീനാഥന്‍ അനുശോചനമറിയിച്ചു.

Tags:    

Similar News