യുഡിഎഫ് സ്ഥാനാര്‍ഥിയുടെ അമ്മയെ മര്‍ദിച്ച സംഭവം; ഇടതുപക്ഷ അനുഭാവി കസ്റ്റഡിയില്‍

യുഡിഎഫ് സ്ഥാനാര്‍ഥിയുടെ അമ്മയെ മര്‍ദിച്ച സംഭവം; ഇടതുപക്ഷ അനുഭാവി കസ്റ്റഡിയില്‍

Update: 2025-12-15 02:04 GMT

അടൂര്‍: യുഡിഎഫ് സ്ഥാനാര്‍ഥിയുടെ അമ്മയെ മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയില്‍. നെല്ലിമുകള്‍ മുണ്ടപ്പള്ളി കുഴിപ്ലാവിലയില്‍ സാബുവിനെയാണ് അടൂര്‍ പോലീസ് പിടികൂടിയത്. ഇയാള്‍ ഇടതുപക്ഷ അനുഭാവിയാണ്.

പള്ളിക്കല്‍ ഗ്രാമപ്പഞ്ചായത്ത് 18-ാം വാര്‍ഡിലെ (മുണ്ടപ്പള്ളി) യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന രജനിയുടെ അമ്മ രാജമ്മ (68)യ്ക്കാണ് മര്‍ദനമേറ്റത്. ഞായറാഴ്ച വൈകീട്ട് അഞ്ചിന് മുണ്ടപ്പള്ളി ചാങ്ങലി ഭാഗത്താണ് സംഭവം. രാജമ്മയുടെ മകള്‍ രജനി തിരഞ്ഞെടുപ്പില്‍ തോറ്റിരുന്നു. റോഡിലൂടെ നടന്നുപോയ രാജമ്മയെ സാബു ഇതു സൂചിപ്പിച്ച് കളിയാക്കി. രാജമ്മ ചോദ്യംചെയ്തപ്പോള്‍ പ്രകോപിതനായ സാബു അവരുടെ കഴുത്തിന് കുത്തിപ്പിടിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് പരാതി. രാജമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സാബുവിനെതിരേ കേസെടുക്കുമെന്ന് അടൂര്‍ പോലീസ് പറഞ്ഞു.

Tags:    

Similar News