കുടുംബ വഴക്കിനിടെ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി; രക്ഷിക്കാന്‍ ശ്രമിക്കവെ ഭര്‍ത്താവിനും പൊള്ളലേറ്റു: ചികിത്സയിലിരിക്കെ ഇരുവര്‍ക്കും ദാരുണാന്ത്യം

മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി; ഭാര്യയും ഭര്‍ത്താവും മരിച്ചു

Update: 2025-12-16 00:26 GMT

ആലപ്പുഴ: കുടുംബ വഴക്കിനിടെ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയതിനെ തുടര്‍ന്ന് പൊള്ളലേറ്റ ഭാര്യയും, രക്ഷിക്കാന്‍ ശ്രമിച്ച ഭര്‍ത്താവും ചികിത്സയിലിരിക്കെ മരിച്ചു. നൂറനാട് പയ്യനല്ലൂര്‍ ആശാന്‍വിളയില്‍ ഡ്രൈവറായ രഘു (52), ഭാര്യ സുജ (48) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ആഴ്ച വീട്ടില്‍ വച്ചാണ് സുജ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയത്. ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രഘുവിനു പൊള്ളലേറ്റത്.

ഇരുവരേയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. സുജ ഞായറാഴ്ചയും രഘു തിങ്കളാഴ്ച രാവിലെയുമാണ് മരിച്ചത്. യാത്ര പോകുന്നതിനെ ചൊല്ലി മകനുമായി പിണങ്ങിയ ദേഷ്യത്തിനു സുജ മണ്ണെണ്ണ ശരീരത്തിലൊഴിച്ചു തീ കൊളുത്തുകയായിരുന്നുവെന്നാണ് വിവരം. മക്കള്‍: സുമോദ്, പരേതനായ സുകു. മരുമകള്‍: അഞ്ജു.


Tags:    

Similar News