മൂന്നാര്‍ വീണ്ടും അതിശൈത്യത്തിലേക്ക്; പുല്‍മേടുകളില്‍ വ്യാപകമായ മഞ്ഞു വീഴ്ച: നല്ലതണ്ണിയില്‍ താപനില മൂന്ന് ഡിഗ്രി സെല്‍ഷ്യസ്

മൂന്നാര്‍ വീണ്ടും അതിശൈത്യത്തിലേക്ക്

Update: 2025-12-16 02:37 GMT

മൂന്നാര്‍: മൂന്നാര്‍ വീണ്ടും അതിശൈത്യത്തിലേക്ക്. തിങ്കളാഴ്ച പുലര്‍ച്ചെ നല്ലതണ്ണിയില്‍ കുറഞ്ഞ താപനിലയായ മൂന്നുഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. പ്രദേശത്തെ പുല്‍മേടുകളില്‍ വ്യാപകമായി മഞ്ഞുവീഴ്ചയുണ്ടായി. ലക്ഷ്മി എസ്റ്റേറ്റില്‍ നാലുഡിഗ്രിയും സെവന്‍മലയില്‍ അഞ്ചുഡിഗ്രിയുമായിരുന്നു കുറഞ്ഞ താപനില.

മേഖലയില്‍ താപനില കുറഞ്ഞത് വിനോദസഞ്ചാരമേഖലയ്ക്ക് ഉണര്‍വേകി. തണുപ്പ് ആസ്വദിക്കുന്നതിനായി ഉത്തരേന്ത്യയില്‍നിന്നുള്‍പ്പെടെയുള്ള നിരവധി സഞ്ചാരികള്‍ മൂന്നാറിലെത്തിത്തുടങ്ങി. കഴിഞ്ഞയാഴ്ച താപനില എട്ടുഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്‌ന്നെങ്കിലും, പിന്നീട് വര്‍ധിച്ചിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് മൂന്നുഡിഗ്രിയിലേക്ക് താഴ്ന്നത്. മഴ പൂര്‍ണമായി മാറിയതോടെ, വരുംദിവസങ്ങളില്‍ താപനില പൂജ്യത്തിനുതാഴെയെത്തുമെന്നാണ് കരുതുന്നത്.


Tags:    

Similar News