കാട്ടുപന്നി കുറുകെ ചാടി; സ്കൂട്ടര്‍ മറിഞ്ഞ് യുവാവിനും ഏഴു വയസുകാരിക്കും പരിക്ക്
കാട്ടുപന്നി കുറുകെ ചാടി; സ്കൂട്ടര്‍ മറിഞ്ഞ് യുവാവിനും ഏഴു വയസുകാരിക്കും പരിക്ക്
By : സ്വന്തം ലേഖകൻ
Update: 2025-12-16 02:45 GMT
പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയില്‍ റോഡിന് കുറുകെ ചാടി കാട്ടുപന്നിയെ തട്ടി സ്കൂട്ടര്‍ മറിഞ്ഞ് യുവാവിനും ഏഴ് വയസുകാരിക്കും പരിക്ക്. കാട്ടുപന്നി റോഡിന് കുറുകെ ചാടി സ്കൂട്ടറില്‍ ഇടിക്കുകയും വാഹനം നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു. രാത്രി എട്ട് മണിയോടെ വാല്‍ക്കുളമ്പ് പാറച്ചാട്ടംകൊട്ടടി റോഡിലാണ് അപകടം നടന്നത്. ട്യൂഷന് പോയ മകളുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്ന കിഴക്കഞ്ചേരി കോട്ടേക്കുളം പുഴക്കല്‍ വീട്ടില്‍ ഹക്കീമും (47) രണ്ടാം ക്ലാസില്‍ പഠിക്കുന്ന മകള്‍ സഫ ഫാത്തിമയുമാണ് അപകടത്തില്‍പ്പെട്ടത്. പെട്ടെന്ന് റോഡിലേക്ക് ചാടിയ കാട്ടുപന്നി സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചു.