യുവതിയെ ആദ്യ ഭര്‍ത്താവു വീട്ടില്‍കയറി വെട്ടി; വധശ്രമത്തിന് കേസെടുത്ത് പോലിസ്

യുവതിയെ ആദ്യ ഭര്‍ത്താവു വീട്ടില്‍കയറി വെട്ടി; കേസെടുത്ത് പോലിസ്

Update: 2025-12-18 02:36 GMT

കട്ടപ്പന: മുന്‍വൈരത്തെ തുടര്‍ന്ന് യുവതിയെ ആദ്യ ഭര്‍ത്താവും കൂട്ടാളിയും വീട്ടില്‍കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. നരിയംപാറയില്‍ താമസിക്കുന്ന ആനവിലാസം ജിഎസ് ഭവനില്‍ ശശികല (32)യ്ക്കാണ് വെട്ടേറ്റത്. മുന്‍ഭര്‍ത്താവായ മുകേഷ് (35) കൂട്ടാളിയുമായി വന്ന് ആക്രമിക്കുകയായിരുന്നു. ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ മുന്‍വാതില്‍ ചവിട്ടിപ്പൊളിച്ച് കടന്ന പ്രതികള്‍ ശശികലയുടെ കൈയിലും കാലിലും വെട്ടി. സംഭവത്തില്‍ മുകേഷിനും കണ്ടാല്‍ അറിയാവുന്ന മറ്റൊരാള്‍ക്കും എതിരേ വധശ്രമത്തിന് കട്ടപ്പന പോലീസ് കേസെടുത്തു.


Tags:    

Similar News