അനധികൃതമായി നാടന്‍ തോക്ക് കൈവശം വച്ച കേസ്: രണ്ടാം പ്രതിയും ചിറ്റാര്‍ പോലീസിന്റെ പിടിയില്‍
നാടന്‍ തോക്ക് കൈവശം വച്ച കേസ്: രണ്ടാം പ്രതിയും പിടിയില്‍
By : ശ്രീലാല്‍ വാസുദേവന്‍
Update: 2026-01-02 12:51 GMT
ചിറ്റാര്‍: അനധികൃതമായി നാടന്‍ തോക്ക് കൈവശം വച്ച കേസില്‍ ഒളിവില്‍ പോയ രണ്ടാം പ്രതിയെയും പോലീസ് അറസ്റ്റ് ചെയ്തു. സീതത്തോട് ഗുരുനാഥന്‍ മണ്ണ് അഭിലാഷ് ഭവനില്‍ അഭിലാഷ് (45) ആണ് പിടിയിലായത്. ലൈസന്‍സ് ഇല്ലാത്ത നാടന്‍ തോക്ക് കൈവശം വച്ചതിന് പോലീസ് 2023 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഒളിവില്‍ പോയത്.
കേസിലെ ഒന്നാം പ്രതി ഷാജിയെ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. അന്വേഷണത്തില്‍ രണ്ടാം പ്രതിയുടെ പങ്കിനെപ്പറ്റി ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ രണ്ടാം പ്രതിയെയും പിടികൂടി. പോലീസ് ഇന്‍സ്പെക്ടര്‍ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ.അനില്‍ കുമാര്‍, എ.എസ്.ഐ.അനില്‍, സി.പി.ഒമാരായ അജിത്ത്, സജിന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.