ഓട്ടോറിക്ഷയില്‍ 'മൊബൈല്‍ ബാര്‍': ഓടി നടന്നുളള വില്‍പനയ്ക്കിടെ പിടിവീണു; പോലീസ് പൊക്കിയത് വാഹന പരിശോധനയ്ക്കിടെ
ഓട്ടോറിക്ഷയില്‍ 'മൊബൈല്‍ ബാര്‍'
ചിറ്റാര്‍: വിദേശമദ്യം ഓട്ടോറിക്ഷയില്‍ കൊണ്ടുനടന്ന് അനധികൃതമായി വില്‍പ്പന നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സീതത്തോട് ഗുരുനാഥന്‍ മണ്ണ് കിടങ്ങില്‍ വീട്ടില്‍ മനീഷ് (30) ആണ് ഓട്ടോറിക്ഷ സഹിതം പിടിയിലായത്. ഡ്രൈവര്‍ സീറ്റിനടിയില്‍ ബോക്സിലും പുറകു വശത്തെ മാറ്റിന് അടിയിലുമായി മദ്യം ഒളിപ്പിച്ചു കൊണ്ടു നടന്നു വില്പന നടത്തുന്നതായി പോലീസ് ഇന്‍സ്പെക്ടര്‍ക്ക് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. അര ലിറ്റര്‍ വീതം ഉള്ള രണ്ടു കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും വില്പന നടത്തി കിട്ടിയ പണവും ഓട്ടോയില്‍ നിന്നും പിടിച്ച് എടുത്തു.
പോലീസ് ഇന്‍സ്പെക്ടര്‍ ജി. സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. അനില്‍കുമാര്‍, സിപിഓമാരായ ശ്രീകുമാര്‍, സുമേഷ്, സുനില്‍കുമാര്‍, സജിന്‍, ഫതല്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.