ഡയാലിസിസിനിടെ രോഗികള്‍ മരിച്ച സംഭവം; ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ കേസ്

ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ കേസ്

Update: 2026-01-05 04:28 GMT

ഹരിപ്പാട്: ഡയാലിസിസിനിടെ വിറയലുണ്ടായി രണ്ട് രോഗികള്‍ മരിച്ച സംഭവത്തില്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ പോലിസ് കേസെടുത്തു. ആശുപത്രി അധികൃതരുടെ ചികിത്സാ പിഴവിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബിഎന്‍എസ് 125, 106(1) എന്നിങ്ങനെ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ്. ആശുപത്രി സൂപ്രണ്ട്, ഡയാലിസിസ് യൂണിറ്റ് ജീവനക്കാര്‍ എന്നിവര്‍ കേസില്‍ പ്രതികളാകും.

ഡിസംബര്‍ 29നാണ് അഞ്ചു രോഗികള്‍ക്ക് ഡയാലിസിസിനിടെ വിറയലും അസ്വസ്ഥതകളും ഉണ്ടായത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കായംകുളം സ്വദേശിയും ഓട്ടോഡ്രൈവറുമായ പുതുക്കാട് വടക്കേതില്‍ മജീദ് (52) 30ന് രാത്രിയിലും തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പച്ചക്കറി വ്യാപാരി വെട്ടുവേനി ചാക്കനാട്ട് രാമചന്ദ്രന്‍ (60) ബുധനാഴ്ചയും മരിച്ചു.ഇതില്‍ രാമചന്ദ്രന്റെ ബന്ധുക്കളുടെ പരാതിയിലാണ് കേസെടുത്തത്.

പുതിയ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടു. പരാതിക്ക് പിന്നാലെ ആരോഗ്യവകുപ്പ് അഡിഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസംഘം ഡയാലിസിസ് ഉപകരണങ്ങള്‍, ഉപയോഗിച്ചിരുന്ന വെള്ളം എന്നിവ പ്രാഥമിക പരിശോധന നടത്തി. എന്നാല്‍ ഇതില്‍ അപാകതകളൊന്നും കണ്ടെത്താനായില്ല. അണുബാധ കണ്ടെത്താനായില്ല എന്ന് ആശുപത്രി സൂപ്രണ്ടും പ്രതികരിച്ചിരുന്നു.

Tags:    

Similar News