വി.കെ. ഇബ്രാഹിം കുഞ്ഞ് ഇനി ഓര്‍മ്മ. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ ആലങ്ങാട് കബറടക്കം; ആദരാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍

Update: 2026-01-07 08:20 GMT

കൊച്ചി: മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി.കെ. ഇബ്രാഹിം കുഞ്ഞ് (73) ഇനി ഓര്‍മ്മ. ഇന്ന് രാവിലെ പത്തരയോടെ ആലങ്ങാട് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു കബറടക്കം. മന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍, മതമേലധ്യക്ഷന്മാര്‍ തുടങ്ങി ജീവിതത്തിന്റെ വിവിധ തുറകളിലുള്ള നൂറുകണക്കിന് ആളുകള്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.

ആലങ്ങാട് ജുമാ മസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. പി.കെ. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ലീഗ് നേതൃനിര ഒന്നടങ്കം പ്രിയ സഹപ്രവര്‍ത്തകനെ യാത്രയാക്കാന്‍ എത്തിയിരുന്നു. ഇന്നലെ രാത്രി കളമശേരി നജാത്ത് സ്‌കൂളില്‍ നടന്ന പൊതുദര്‍ശനത്തില്‍ പതിനായിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.

പാലാരിവട്ടം പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടര്‍ന്ന് 2021-ല്‍ അദ്ദേഹം മത്സരരംഗത്തുനിന്ന് മാറിനിന്നിരുന്നു. തുടര്‍ന്ന് മകന്‍ വി.ഇ. അബ്ദുള്‍ ഗഫൂറാണ് കളമശേരിയില്‍ മത്സരിച്ചത്. പക്ഷേ ജയിച്ചില്ല. കഴിഞ്ഞ കുറച്ചു കാലമായി വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

Similar News