പാലക്കാട് ഡിവിഷനില്‍ പാളത്തില്‍ അറ്റകുറ്റപ്പണികള്‍; ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

Update: 2026-01-07 13:00 GMT

പാലക്കാട്: പാലക്കാട് ഡിവിഷനില്‍ പാളത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം വരുത്തിയതായി റെയില്‍വേ അറിയിച്ചു. ചില ട്രെയിനുകളുടെ യാത്രയില്‍ നിയന്ത്രണമേര്‍പ്പെടുത്തുകയും മറ്റ് ചില ഭാഗങ്ങളില്‍ സര്‍വീസ് ഭാഗികമായി റദ്ദാക്കുകയും ചെയ്തു.

ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസ് (16307) ജനുവരി ഏഴ്, 14, 21, 28 ഫെബ്രുവരി നാല് തീയതികളില്‍ ആലപ്പുഴയില്‍നിന്ന് ആരംഭിക്കുന്ന ഈ ട്രെയിന്‍ കോഴിക്കോടുവരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂ. കോഴിക്കോട് നിന്ന് കണ്ണൂര്‍ വരെയുള്ള ട്രെയിന്‍ സര്‍വീസ് ഈ ദിവസങ്ങളില്‍ ഭാഗികമായി റദ്ദാക്കും.

തിരുവനന്തപുരം സെന്‍ട്രല്‍-കണ്ണൂര്‍ ജനശതാബ്ദി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (12082) ജനുവരി എഴ്, 14, 21, 28, ഫെബ്രുവരി നാല് തീയതികളിളും അതേ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് ആരംഭിക്കുന്ന ഈ ട്രെയിന്‍ കോഴിക്കോടുവരെ മാത്രമേ സര്‍വീസ് നടത്തും. കോഴിക്കോട്-കണ്ണൂര്‍ ഭാഗത്ത് സര്‍വീസ് ഭാഗികമായി റദ്ദാക്കും.

ജനുവരി 21-ാം തീയതിയില്‍ കോയമ്പത്തൂര്‍ ജങ്ഷന്‍-ഷൊര്‍ണൂര്‍ ജങ്ഷന്‍ പാസഞ്ചര്‍ (56603) ട്രെയിനും ഭാഗികമായി സര്‍വീസ് റദ്ദാക്കും. കോയമ്പത്തൂര്‍ ജങ്ഷനില്‍നിന്ന് ആരംഭിക്കുന്ന ഈ ട്രെയിന്‍ പാലക്കാട് ജങ്ഷനില്‍ സര്‍വീസ് അവസാനിപ്പിക്കും.

പാലക്കാട് ജങ്ഷന്‍-ഷൊര്‍ണൂര്‍ ജങ്ഷന്‍ ഭാഗത്ത് സര്‍വീസ് ഭാഗികമായി റദ്ദാക്കും.ചില ട്രെയിന്‍ സര്‍വീസുകളുടെ ആരംഭസ്ഥലത്തിലും മാറ്റംവരുത്തിയിട്ടുണ്ട്. പാലക്കാട് ജങ്ഷന്‍-നിലമ്പൂര്‍ റോഡ് പാസഞ്ചര്‍ ( 56607) ജനുവരി 11, 18, 26, 27 തീയതികളില്‍ പാലക്കാട് ജങ്ഷനില്‍നിന്ന് യാത്ര ആരംഭിക്കുന്നതിനുപകരം ലക്കിടിയില്‍നിന്നാകും സര്‍വീസ് നടത്തുക. രാവിലെ 6.32-നായിരിക്കും ഇവിടെ നിന്ന് യാത്രയാരംഭിക്കുന്നത്.

പാലക്കാട് ജങ്ഷന്‍-ലക്കിടി ഭാഗത്ത് സര്‍വീസ് ഭാഗികമായി റദ്ദാക്കുന്നതാണ്. പാലക്കാട് ജങ്ഷന്‍-എറണാകുളം ജങ്ഷന്‍ മെമു (66609) ജനുവരി 26-ന് പാലക്കാട് ജങ്ഷനുപകരം ഒറ്റപ്പാലത്തുനിന്ന് രാവിലെ 07.57-ന് യാത്ര ആരംഭിക്കും. പാലക്കാട് ജങ്ഷന്‍-ഒറ്റപ്പാലം ഭാഗത്ത് സര്‍വീസ് ഭാഗികമായി റദ്ദാക്കപ്പെടും.

Similar News