സാമ്പത്തിക ക്രമക്കേട് ഉള്‍പ്പെടെയുള്ള പരാതികള്‍; യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു; താത്കാലിക കമ്മിറ്റി രൂപീകരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. സംസ്ഥാന കമ്മിറ്റി ഇടപെട്ടാണ് നടപടി. സാമ്പത്തിക ക്രമക്കേട് ഉള്‍പ്പെടെയുള്ള പരാതികള്‍ നേതൃത്വത്തിന് ലഭിച്ചിരുന്നു. പിന്നാലെ താല്‍ക്കാലിക കയിറ്റിയും രൂപീകരിച്ചു.
നിരന്തരമുള്ള സംഘര്‍ഷങ്ങളിലും സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങളിലും പരാതി ഉയര്‍ന്നതോടെയാണ് തീരുമാനം. യൂണിറ്റിന്റെ സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ തീരുമാനമായി. സംസ്ഥാന കമ്മിറ്റി അംഗത്തെ ഉള്‍പ്പെടുത്തി അഡ്‌ഹോക്ക് കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
നിരന്തര സംഘര്‍ഷങ്ങളുടെ പേരില്‍ യൂണിവേഴ്‌സിറ്റി കോളേജിനെതിരെ പലതവണ വിമര്‍ശനം ഉയര്‍ന്നിരുന്നു. യൂണിവേഴ്‌സിറ്റി കോളേജില്‍ നേതാക്കള്‍ ചേരിതിരിഞ്ഞ് പലതവണ ഏറ്റുമുട്ടി. പരാതികള്‍ ഏറിയതോടെയാണ് കടുത്ത നടപടികളിലേക്ക് കടന്നത്.