ഏലപ്പാറ-വാഗമണ്‍ റോഡില്‍ കാട്ടുപോത്തിറങ്ങി; യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു
ഏലപ്പാറ-വാഗമണ്‍ റോഡില്‍ കാട്ടുപോത്തിറങ്ങി
ഇടുക്കി:ഏലപ്പാറ - വാഗമണ്‍ റോഡില്‍ ബോണാമിക്ക് സമീപം കാട്ടുപോത്തിറങ്ങി. രാത്രി എട്ട് മണിയോടെയാണ് കാട്ടുപോത്തുകള്‍ റോഡ് റോഡിലേക്ക് എത്തിയത്. ഈ സമയം ഇതുവഴി എത്തിയ വാഹനങ്ങള്‍ക്ക് നേരെ കാട്ടുപോത്തുകള്‍ ആക്രമണത്തിന് മുതിര്‍ന്നതായി യാത്രക്കാര്‍ പറഞ്ഞു.
ഏറെ നേരം റോഡില്‍ നിലയുറപ്പിച്ച പോത്തുകള്‍ വാഹനങ്ങള്‍ ഹോണ്‍ മുഴക്കിയിട്ടും മാറാന്‍ തയ്യാറായില്ല. പിന്നീട് ഇരുവശത്ത് നിന്നും എത്തിയ വാഹനങ്ങളില്‍ ഉള്ളവര്‍ ദീര്‍ഘനേരം ലൈറ്റുകള്‍ തെളിച്ചും ഹോണ്‍ മുഴക്കിയും നടത്തിയ പരിശ്രമത്തിനൊടുവിലാണ് ഇവ റോഡരികിലെ തേയില തേട്ടത്തിലേക്ക് പിന്തിരിഞ്ഞത്.
മുള്ളുവേലി മറികടന്ന് ഇവ തോട്ടത്തിലേക്ക് മറയുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി ബോണാമി, കാവകുളം പരിസരങ്ങളില്‍ കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണ്. വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ കടന്നുപോകുന്ന പ്രധാന പാതയായതിനാല്‍ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിര്‍ദ്ദേശം നല്‍കി.