ലോട്ടറി നിരോധിച്ച തമിഴ്നാട്ടില്‍ കേരളേ ലാട്ടറിയുടെ അനധികൃത വില്പന സജീവം; 2025-ലെ കണക്കനുസരിച്ച് കേരളലോട്ടറി വിറ്റതിന് കോയമ്പത്തൂര്‍ ജില്ലയില്‍ 691 കേസ്
കോയമ്പത്തൂര്‍: ലോട്ടറി നിരോധിച്ച തമിഴ്നാട്ടില്‍ കേരളലോട്ടറിയുടെ അനധികൃത വില്പന സജീവം. 2025-ലെ കണക്കനുസരിച്ച് കേരളലോട്ടറി വിറ്റതിന് കോയമ്പത്തൂര്‍ ജില്ലയില്‍ 691 കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ 723 പേരെ അറസ്റ്റ് ചെയ്തു.
14.87 ലക്ഷംരൂപ വിലവരുന്ന 37,406 കേരളലോട്ടറി ടിക്കറ്റുകളാണ് ജില്ലയിലൊട്ടാകെ പിടിച്ചെടുത്തത്. 2024-ല്‍ 62,791 ലോട്ടറി ടിക്കറ്റുകളും 2.25 കോടി രൂപയും പിടികൂടിയിരുന്നു. ഡിസംബര്‍ എട്ടിനും 31-നും ജില്ലാപോലീസ് നടത്തിയ രണ്ട് പ്രത്യേക പരിശോധനയില്‍ ജില്ലയിലെ ആറ് പോലീസ് സബ് ഡിവിഷനുകളില്‍നിന്നായി 2,663 ലോട്ടറി ടിക്കറ്റുകള്‍ പിടികൂടിയതായി ജില്ലാ പോലീസ് മോധാവി കെ. കാര്‍ത്തികേയന്‍ പറഞ്ഞു.
60 കേസ് രജിസ്റ്റര്‍ചെയ്തു. 64 പേരെ അറസ്റ്റ് ചെയ്തു. കേരള അതിര്‍ത്തിയായതിനാല്‍ കോയമ്പത്തൂരില്‍ താമസിക്കുന്ന നിരവധിപേര്‍ ദിവസവും വാളയാറില്‍പ്പോയി ലോട്ടറി വാങ്ങിവരുന്നുണ്ട്.