മിഷന് 110 യാഥാര്‍ഥ്യമാകും; കോഴിക്കോട്ടെ മുഴുവന്‍ സീറ്റും എല്‍ഡിഎഫ് നേടും: മന്ത്രി മുഹമ്മദ് റിയാസ്
By : സ്വന്തം ലേഖകൻ
Update: 2026-01-08 05:50 GMT
കോഴിക്കോട്: നിയമസാഭാ തെരഞ്ഞെടുപ്പില്‍ 110 സീറ്റുകല്‍ നേടി എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കഴിഞ്ഞ തവണ എല്‍ഡിഎഫ് വിജയിച്ച സീറ്റുകളിലും ചെറിയ വോട്ടിന് പരാജയപ്പെട്ട സീറ്റുകളിലും എല്‍ഡിഎഫ് ജയിക്കും. കോഴിക്കോട് ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിലും എല്‍ഡിഎഫ് ജയിക്കുമെന്നും മന്ത്രി പറഞ്ഞു.
'കേരളത്തിലെ ജനങ്ങള്‍ ഓരോ തെരഞ്ഞെടുപ്പിലും ഓരോ രീതിയിലാണ് വോട്ട് ചെയ്യുക. കേരളത്തില്‍ ഭരണവിരുദ്ധ വികാരം ഇല്ല. കനഗോലുവിന്റെ റിപ്പോര്‍ട്ടല്ല ജനങ്ങളുടെ വിശ്വാസമാണ് ഞങ്ങള്‍ക്ക് പ്രധാനം. ഓരോ തിരഞ്ഞെടുപ്പിലും ഓരോ വോട്ടിംഗ് പാറ്റേണ്‍ ആണ്. നിയമസഭയില്‍ ഇടതുപക്ഷത്തോട് എല്ലായ്പ്പോഴും ജനങ്ങള്‍ അനുകൂലമാണ്'- മുഹമ്മദ് റിയാസ് പറഞ്ഞു.