സിപിഎം തലായി ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകം: ഏഴ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി
തലശേരി : സി.പിഎം തലായി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി തലായിയിലെകെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്ന് മുതല്‍ 7 വരെ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി. കോടതി. ശിക്ഷാവിധി ഉച്ചയ്ക്ക് ഒരു മണിക്ക് വിധിക്കും. ആര്‍ എസ് എസ് ബി ജെ പി പ്രവര്‍ത്തകരാണ് പ്രതികള്‍. അതേസമയം, ഒന്‍പത് മുതല്‍ 12 വരെ പ്രതികളെ കോടതി വെറുതെ വിട്ടു. എട്ടാം പ്രതി വിചാരണ കാലയളവില്‍ മരിച്ചിരുന്നു.
2008 ഡിസംബര്‍ 31 നാണ് തലശ്ശേരി തലായിലെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. ബോംബ് എറിഞ്ഞ് ഭീതി പരത്തിയതിന് ശേഷമായിരുന്നു ആക്രമണം. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക. തലശേരി മത്സ്യത്തൊഴിലാളി യൂണിയന്‍ (സി ഐ ടി യു) നേതാവും സി പി എം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു കെ ലതേഷ്. ഇദ്ദേഹത്തിന്റെ സുഹൃത്തായ മോഹന്‍ലാലെന്ന ലാലുവിനെയും ആക്രമിച്ചെങ്കിലും അദ്ദേഹം പരുക്കുകളോടെ രക്ഷപ്പെട്ടിരുന്നു.
തലായി പൊക്കായി ഹൗസില്‍ പി സുമിത്ത് (കുട്ടന്‍38), കൊമ്മല്‍ വയല്‍ വിശ്വവസന്തത്തില്‍ കെ കെ പ്രജീഷ്ബാബു, തലായി ബംഗാളി ഹൗസില്‍ ബി നിധിന്‍ (നിധു37 ), പുലിക്കൂല്‍ ഹൗസില്‍ കെ സനല്‍ എന്ന ഇട്ടു (37), പാറേമ്മല്‍ ഹൗസില്‍ സ്മിജോഷ് എന്ന തട്ടിക്കുട്ടന്‍ (42), കുനിയില്‍ ഹൗസില്‍ സജീഷ് എന്ന ജിഷു (37), പഴയമഠത്തില്‍ വി ജയേഷ് (39) എന്നിവരാണ് കേസിലെ പ്രതികള്‍. രാഷ്ട്രീയവൈരാഗ്യത്താല്‍ ലതേ ഷിനെ കടല്‍ തീരത്തു നിന്നും വെട്ടിക്കൊലപ്പെടുത്തി കടല്‍ വെള്ളത്തില്‍ മുക്കി കൊന്നു വെന്നാണ് പ്രോസിക്യൂഷന്‍ കേസ്' ബിജെ.പി -ആര്‍എസ്.എസ് സ്വാധീന പ്രദേശത്ത് സി.പി.എം പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചുവെന്ന വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയത്.