തിരക്കഥാകൃത്ത് പ്രഫുല്‍ സുരേഷ് അന്തരിച്ചു
By : സ്വന്തം ലേഖകൻ
Update: 2026-01-13 13:37 GMT
വയനാട്: യുവ തിരക്കഥാകൃത്ത് പ്രഫുല്‍ സുരേഷ് (39) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. വയനാട് പഴയ വൈത്തിരി സ്വദേശിയായ അദ്ദേഹം 'നല്ല നിലാവുള്ള രാത്രി' എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്ത് ശ്രദ്ധേയനായത്. വയനാട് പഴയ വൈത്തിരി സ്വദേശി ആണ്. അനുരൂപ ആണ് ഭാര്യ. തന്റെ ആദ്യം ചിത്രത്തിന് ശേഷം പുതിയ രണ്ടു പ്രൊജക്ടിന്റെ തിരക്കഥ പൂര്ത്തിയാക്കിയിരിക്കവേ ആയിരുന്നു മരണം. സംസ്ക്കാരം വീട്ട് വളപ്പില്‍ ഇന്ന് രാത്രി 8:30 ന്.