മദ്യപിച്ചെത്തി വീടിനുള്ളില്‍ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം; യുവതി ബഹളംവെച്ചതോടെ ഇറങ്ങിയോടി; 53 കാരന്‍ പിടിയില്‍

Update: 2026-01-16 15:03 GMT

കൊല്ലം: കൊല്ലം കടയ്ക്കലില്‍ മദ്യപിച്ചെത്തി വീടിനുള്ളില്‍ അതിക്രമിച്ച് കയറി യുവതിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയയാള്‍ പൊലീസിന്റെ പിടിയില്‍. കടക്കല്‍ പടിഞ്ഞാറേ വയല അജ്മല്‍ മന്‍സിലില്‍ 53 വയസ്സുള്ള സുലൈമാനാണ് പൊലീസ് പിടിയിലായത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 8 മണിയോടുകൂടി വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് മദ്യപിചെത്തിയ സുലൈമാന്‍ വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറി യുവതിക്ക് നേരെ ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു.

യുവതി ബഹളം വച്ചതിനെ തുടര്‍ന്ന് സുലൈമാന്‍ ഓടി രക്ഷപ്പെട്ടു. യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് കടക്കല്‍ പൊലീസില്‍ പരാതി നല്‍കി. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ കടക്കല്‍ പൊലീസ് സുലൈമാനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. തുടര്‍ന്ന് കടക്കല്‍ പൊലീസ് വയല ഭാഗത്തുനിന്നും സുലൈമാനെ പിടികൂടി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി കോടതി റിമാന്‍ഡ് ചെയ്തു.

Similar News