ദേശീയ പണിമുടക്ക്: കണ്‍വന്‍ഷനുകളെയും തീര്‍ഥാടകരെയും ഒഴിവാക്കി

ദേശീയ പണിമുടക്ക്: കണ്‍വന്‍ഷനുകളെയും തീര്‍ഥാടകരെയും ഒഴിവാക്കി

Update: 2026-02-11 16:09 GMT

പത്തനംതിട്ട: ബുധനാഴ്ച അര്‍ധരാത്രി മുതല്‍ വ്യാഴാഴ്ച അര്‍ധരാത്രി വരെ നിശ്ചയിച്ചിട്ടുള്ള ദേശീയ പണിമുടക്കില്‍ നിന്ന് പത്തനംതിട്ട ജില്ലയില്‍ നടക്കുന്ന കണ്‍വന്‍ഷനുകളെയും തീര്‍ഥാടരെയും ഒഴിവാക്കിയതായി സംയുക്ത സമരസമിതി കണ്‍വീനര്‍ കെ സി രാജഗോപാലന്‍ അറിയിച്ചു.

മാരാമണ്‍ കണ്‍വന്‍ഷന്‍, ചെറുകോല്‍പ്പുഴ കണ്‍വന്‍ഷന്റെ ദീപശിഖാ പ്രയാണം, മഞ്ഞനിക്കര, ശബരിമല തീര്‍ഥാടകര്‍ എന്നിവരെയാണ് ഒഴിവാക്കിയിട്ടുള്ളത്.

ജില്ലയില്‍ പണിമുടക്കുന്ന തൊഴിലാളികള്‍ രാവിലെ പ്രകടനം നടത്തി പിരിയും. ഗതാഗത തടസ്സം ഉണ്ടാകാത്ത രീതിയിലാകും പ്രകടനം. കോഴഞ്ചേരി, തോട്ടപ്പുഴശ്ശേരി പഞ്ചായത്തുകളെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Tags:    

Similar News