പുറത്താക്കിയത് പ്രേമചന്ദ്രന്റെ മകനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ എതിര്‍ത്തതിനാലെന്ന് ഇല്ലിക്കല്‍ അഗസ്തി; പാര്‍ട്ടിയെ രക്ഷിക്കാന്‍ സേവ് ആര്‍ എസ് പി രൂപീകരണം 23 ന് തിരുവനന്തപുരത്ത്

Update: 2026-01-16 17:20 GMT

കണ്ണൂര്‍: കേരളത്തില്‍ മൂന്നാമതും ഇടതുഭരണം തന്നെ വരുമെന്ന് ആര്‍.എസ്.പി മുന്‍ കേന്ദ്ര കമ്മിറ്റിയംഗം ഇല്ലിക്കല്‍ അഗസ്തി. 'ആര്‍ എസ് പി പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കപ്പെട്ടതിന് ശേഷം കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന ഇല്ലിക്കല്‍ അഗസ്തി കണ്ണൂര്‍ പ്രസ് ക്‌ളബ്ബില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ഈ കാര്യം തുറന്നടിച്ചത്. ഇടതുമുന്നണിയില്‍ നിന്നും പുറത്തു പോയ ആര്‍.എസ്.പിയെ ജനങ്ങള്‍ അംഗീകരിക്കുന്നില്ലെന്നതിന്റെ തെളിവാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് 4 സീറ്റുകളില്‍ ആര്‍.എസ്.പിയുടെ തോല്‍വി. യു.ഡി എഫിലേക്ക് പോകുന്നതിനെതിരെ പാര്‍ട്ടിക്കകത്ത് എതിര്‍ത്തവരാണ് താനും ചന്ദ്രചൂഡനും എന്നാല്‍ ഭൂരിപക്ഷ അഭിപ്രായത്തെ അംഗീകരിക്കുകയായിരുന്നു.

പാര്‍ട്ടിയില്‍ നിലവില്‍ കുടുംബാധിപത്യമാണ് നടക്കുന്നത്. പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്നും ആദര്‍ശങ്ങളില്‍ നിന്നും നേതൃത്വം പൂര്‍ണ്ണമായും വ്യതിചലിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ട്ടിക്കുള്ളിലെ ചില വ്യക്തികളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് നിലവിലെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതെത്.പാര്‍ട്ടിയെ ശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ 'സേവ് ആര്‍ എസ് പി' (Save RSP) എന്ന പേരില്‍ പുതിയൊരു കൂട്ടായ്മയുമായി മുന്നോട്ട് പോകുമെന്നും ഇതില്‍ ആര്‍ക്കും കടന്നു വരാമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ എസ് പിയിലെ കൊല്ലത്തെ പ്രമുഖ നേതാവിനെ കുറിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍പ് നടത്തിയ പരാമര്‍ശങ്ങള്‍ ഇപ്പോള്‍ ശരിയാണെന്ന് ബോധ്യപ്പെടുകയാണെന്നും ആഗസ്തി കൂട്ടിച്ചേര്‍ത്തു.

Similar News