വീട്ടില്‍നിന്ന് കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹം അഴുക്കുചാലില്‍; പോലിസ് അന്വേഷണം
മൂന്നുവയസ്സുകാരന്റെ മൃതദേഹം അഴുക്കുചാലില്‍; പോലിസ് അന്വേഷണം
By : സ്വന്തം ലേഖകൻ
Update: 2026-01-24 03:48 GMT
ന്യൂഡല്‍ഹി: വീട്ടില്‍നിന്ന് കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹം സമീപത്തെ അഴുക്കുചാലില്‍ കണ്ടെത്തി. ഈ മാസം 13നാണ് കുട്ടിയെ കാണാതായത്. ഡല്‍ഹിയിലെ ഖദ്ദ കോളനിയിലെ വീട്ടില്‍ കളിച്ചുകൊണ്ട് ഇരിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. ബീട്ടുകാരും നാട്ടുകാരും കുട്ടിയെ തിരക്കി ഇറങ്ങിയെങ്കിലും കണ്ടെത്താനായില്ല.
തുടര്‍ന്ന് കുട്ടിയുടെ പിതാവ് രാജു പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. 16 പേര് അടങ്ങുന്ന സംഘമാണ് കുട്ടിയെ കണ്ടെത്താനായി അന്വേഷണത്തിനിറങ്ങിയത്. തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30നാണ് അഴുക്കുചാലില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു.