ആറ്റിങ്ങല്‍ ദേശീയപാതയില്‍ യുവ ദമ്പതികളെ ആക്രമിച്ച സംഭവം; സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

ആറ്റിങ്ങല്‍ ദേശീയപാതയില്‍ യുവ ദമ്പതികളെ ആക്രമിച്ച സംഭവം; സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

Update: 2026-01-28 03:46 GMT

തിരുവനന്തപുരം: ആറ്റിങ്ങല്‍ ദേശീയപാതയില്‍ യുവ ദമ്പതികള്‍ക്ക് നേരെ ആക്രമണമുണ്ടായ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ആറംഗ അക്രമി സംഘം ഇരുവരേയും ആക്രമിക്കുന്ന ദൃശ്യമാണ് ലഭിച്ചത്. അക്രമം നടന്ന പതിനാറാം മൈല്‍ പെട്രോള്‍ പമ്പിന് സമീപത്തെ ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ദൃശ്യങ്ങളില്‍ പ്രതികളുടെ മുഖം വ്യക്തമല്ലെങ്കിലും, ഈ ദൃശ്യങ്ങളുപയോഗിച്ച് പ്രതികളിലേക്ക് എത്താന്‍ കഴിഞ്ഞേക്കുമെന്നാണ് പൊലീസ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ആറ്റിങ്ങലില്‍ ദേശീയ പാതയില്‍ വെച്ച് സെക്കന്‍ഡ് ഷോ സിനിമ കാണാന്‍ പോയ യുവ ദമ്പതികള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവമുണ്ടായത്. സിനിമ കഴിഞ്ഞ് വരുന്നതിനിടെ ബൈക്കുകളില്‍ പിന്തുടര്‍ന്നെത്തിയ ആറംഗ സംഘം ഇരുവരെയും ആക്രമിക്കുകയായിരുന്നു. തിരുവനന്തരം മുരുക്കുംപുഴ സ്വദേശി അനീഷിനും, ഭാര്യയ്ക്കുമാണ് മര്‍ദ്ദനമേറ്റത്. അക്രമി സംഘം യുവതിയെ കമന്റടിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഭര്‍ത്താവ് ഈ പ്രവര്‍ത്തി ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം.

ചോദ്യംചെയ്യല്‍ ഇഷ്ടപ്പെടാതിരുന്ന അക്രമി സംഘത്തിലെ ഒരാള്‍ ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ ഇരുന്നു കൊണ്ട് തന്നെ യുവതിയെ ചവിട്ടി. തുടര്‍ന്ന് അക്രമികള്‍ ഇവരുവരും സഞ്ചരിച്ച ബൈക്കിന് കുറുകെ വാഹനം നിര്‍ത്തി ഇരുവരെയും മര്‍ദ്ദിച്ചു. ആക്രമണത്തിന് ശേഷം സംഘം ബൈക്കുകളില്‍ രക്ഷപ്പെടുകയായിരുന്നു. ഇരുവരും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    

Similar News