ആറു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 23കാരനായ യുവാവ് പിടിയില്‍
ആറു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയില്‍
By : സ്വന്തം ലേഖകൻ
Update: 2026-01-30 00:45 GMT
കോഴിക്കോട്: ആറു വയസുകാരിയായ പണ്കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍. കായലം സ്വദേശി പുത്തില്ലം പറമ്പ് വീട്ടില്‍ സുനീഷ്(23) നെയാണ് മാവൂര്‍ പൊലീസ് പിടികൂടിയത്. 2025 ജൂണ്‍ മാസം മുതല്‍ പല ദിവസങ്ങളിലായി പെണ്‍കുട്ടിയെ പ്രതിയുടെ വീട്ടില്‍ വച്ച് മാനസികമായും ലൈംഗികമായും പീഡിപ്പിക്കുകയായിരുന്നു. ഭയന്ന് പോയ കുട്ടി വിവരം പുറത്ത് പറഞ്ഞില്ല
മാവൂര്‍ പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ദിനേഷ്.ടി.പിയുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ സലീം മുട്ടത്ത്, എസ്.സി.പി.ഒ. ഷിബു, റിജീഷ്, പ്രജീഷ്, സിപിഒ റൂബി എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.