കോട്ടയത്ത് യുവതിയെയും യുവാവിനെയും ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാ കുറിപ്പ് കണ്ടെടുത്ത് പോലിസ്

കോട്ടയത്ത് യുവതിയെയും യുവാവിനെയും ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Update: 2026-01-31 00:19 GMT

കോട്ടയം: യുവതിയെയും യുവാവിനെയും കോട്ടയത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രിയാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മര്യാത്തുരുത്ത് സ്വദേശി ആസിയ (20), പുതുപ്പള്ളി സ്വദേശി നന്ദകുമാര്‍ (22) എന്നിവരെയാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മുറി തുറക്കാതിരുന്നതിനെ തുടര്‍ന്ന് രാത്രി 9.15ന് ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിക്കുക ആയിരുന്നു.

എസ്എച്ച്ഒ എം.ജെ.അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് എത്തിയാണ് മുറി തുറന്നത്. മുറി തുറക്കുമ്പോള്‍ ഇരുവരേയും തൂങ്ങിയ നിലയില്‍ കണ്ടെത്തുക ആയിരുന്നു. ഇരുവരും കമിതാക്കളായിരുന്നുവെന്ന് വെസ്റ്റ് പൊലീസ് പറഞ്ഞു. ആസിയയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാര്‍ വ്യാഴാഴ്ച ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

പോലിസിനൊപ്പം അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. മുറിയില്‍നിന്ന് ആത്മഹത്യക്കുറിപ്പ് ലഭിച്ചതായി പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ ഇന്നു രാവിലെ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Tags:    

Similar News