ജോലി സമ്മര്‍ദ്ദം: പറവൂരില്‍ ബിഎല്‍ഒ ജീവനൊടുക്കി; ആത്മഹത്യ ചെയ്തത് മൂത്തകുന്നം എസ് എന്‍ എം കോളേജിലെ ക്ലര്‍ക്ക് ഷിജി

Update: 2026-02-07 07:03 GMT

കൊച്ചി: ജോലി സമ്മര്‍ദ്ദം മൂലം പറവൂരില്‍ ബിഎല്‍ഒ വീണ്ടും ജീവനൊടുക്കി. മൂത്തകുന്നം എസ്എന്‍എം കോളേജിലെ ക്ലര്‍ക്കും മൂത്തക്കുന്നം സ്വദേശിയുമായ ഷിജി (49) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ കോളേജ് പ്രിന്‍സിപ്പലിന് സന്ദേശം അയച്ച ശേഷമായിരുന്നു ആത്മഹത്യ.

എസ്‌ഐആറുമായി (ടകഞ) ബന്ധപ്പെട്ട ഫയലുകള്‍ മടങ്ങിവന്നതും ജോലി ഭാരവും ഷിജിയെ വലിയ രീതിയില്‍ മാനസികമായി തളര്‍ത്തിയിരുന്നതായി ബന്ധുക്കളും സഹപ്രവര്‍ത്തകരും പറയുന്നു. പ്രിന്‍സിപ്പലിന് സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംസ്ഥാനത്ത് ബിഎല്‍ഒമാര്‍ നേരിടുന്ന അമിത ജോലി ഭാരത്തെക്കുറിച്ച് നേരത്തെയും വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ സംഭവം ജീവനക്കാര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Similar News