സ്വത്തിനെച്ചൊല്ലിയുള്ള സംഘര്‍ഷത്തിനിടെ ഗുരുതര പരിക്കേറ്റ വയോധികന്‍ മരിച്ചു; മകനെ കസ്റ്റഡിയിലെടുത്ത് പോലിസ്

സ്വത്തിനെച്ചൊല്ലിയുള്ള സംഘര്‍ഷത്തിനിടെ ഗുരുതര പരിക്കേറ്റ വയോധികന്‍ മരിച്ചു

Update: 2026-02-10 02:01 GMT

ഇടുക്കി: സ്വത്തിനെ ചൊല്ലി അച്ഛനും മക്കളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഗുരുതര പരിക്കേറ്റ അച്ഛന്‍ മരിച്ചു. ഇടുക്കി അമയപ്ര നെടുമറ്റത്തില്‍ 75കാരനായ വേലപ്പനാണ് മരിച്ചത്. സംഭവത്തില്‍ മകന്‍ രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അച്ചനും മക്കളും തമ്മിലുണ്ടായ സംഘര്‍മാണ് മരണത്തില്‍ കലാശിച്ചത്. മകന്റെ ആക്രമണത്തില്‍ ഗുരുതരാവസ്ഥയിലായ വേലപ്പനെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ച ശേഷം കോട്ടയം മെഡി.കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് ഡ്രൈവര്‍ തയ്യാറായില്ലെന്നും പരാതിയുണ്ട്.

ഉടുമ്പന്നൂര്‍ അമയപ്രക്ക് സമീപം വേലപ്പന്റെ മറ്റൊരു മകന്‍ രാജീവിന്റെ വാടക വീട്ടില്‍ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ബഹളം കേട്ടെത്തിയ അയല്‍വാസികളാണ് ഗുരുതര പരിക്കേറ്റ് രക്തം വാര്‍ന്നൊഴുകുന്ന രീതിയില്‍ വേലപ്പനെ കണ്ടത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നാട്ടുകാര്‍ ശമിച്ചെങ്കിലും മകന്‍ രാജേഷ് കത്തിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ അയല്‍വാസികള്‍ ഭയന്നു. തുടര്‍ന്ന് പൊലീസ് സഹായത്തോടെ, വേലപ്പനെ തൊടുപുഴ ജില്ലാ ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നു.

ഇവിടെ നിന്നും വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ഇതിനായി ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് വിളിച്ചുവരുത്തി. എന്നാല്‍ വെന്റിലേറ്റര്‍ സൗകര്യമില്ലാത്തതിനാല്‍ ഗുരുതരാവസ്ഥയിലുളള വേലപ്പനുമായി പോകാന്‍ ആംബുലന്‍സ് ഡ്രൈവര്‍ വിസമ്മതിച്ചെന്നാണ് പരാതി. ഇതെച്ചൊല്ലിയുളള തര്‍ക്കത്തിനിടെ വേലപ്പന്‍ മരിച്ചെന്നും നാട്ടുകാര്‍ പറയുന്നു.

Tags:    

Similar News