പോലീസ് സ്റ്റേഷനിലെ ക്ലീനിങ് സ്റ്റാഫ് ചപ്പു ചവറുകള്‍ കത്തിക്കുന്നതിനിടയിലാണ് വാഹനത്തില്‍ തീ പിടിച്ചത്; പാങ്ങോട് പോലീസ് സ്റ്റേഷനില്‍ പിടിച്ച് ഇട്ടിരുന്ന വണ്ടികള്‍ കത്തി നശിച്ചു
By : സ്വന്തം ലേഖകൻ
Update: 2026-02-16 05:12 GMT
തിരുവനന്തപുരം: പാങ്ങോട് പോലീസ് സ്റ്റേഷനില്‍ പിടിച്ച് ഇട്ടിരുന്ന വണ്ടികള്‍ കത്തി നശിച്ചു. ഇന്ന് 8.15 ഓടെയാണ് സംഭവം. നാട്ടുകാരും പോലീസും ചേര്‍ന്ന് തീ അണക്കുന്നു. പാങ്ങോട് പോലീസ് സ്റ്റേഷനോട് ചേര്‍ന്നുള്ള സ്ഥലത്താണ് ഈ വാഹനങ്ങള്‍ ഇട്ടിരുന്നത്. പോലീസ് സ്റ്റേഷനിലെ ക്ലീനിങ് സ്റ്റാഫ് ചപ്പു ചവറുകള്‍ കത്തിക്കുന്നതിനിടയിലാണ് വാഹനത്തില്‍ തീ പിടിച്ചത്. 15 ബൈക്കുകളും ഒരു ഓട്ടോറിക്ഷയുടെ ഒരു ഭാഗവും കത്തിയിട്ടുണ്ട്. അപകടത്തില്‍പ്പെട്ടതും മോഷണവാഹനങ്ങളുമാണ് കത്തിയതില്‍ ഏറെയും.